തന്ത്രി കേക്ക് മുറിച്ചു, വേദപുസ്തകം സമ്മാനമായി സ്വീകരിച്ചു, പായസം വിളമ്പി ; ക്ഷേത്രാങ്കണത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയ സംഘത്തെ സ്വീകരിച്ച് ക്ഷേത്ര ഭാരവാഹികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുട്ടനാട്: ക്ഷേത്രാങ്കണത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയ സംഘത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ക്ഷേത്ര ഭാരവാഹികൾ. സ്നേഹ സൗഹൃദഹങ്ങളുടെ കൂടിച്ചേരലുകൾ നടന്നത് അങ്ങ് കുട്ടനാട്ടിലാണ്. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആണ് തിരുപനയന്നൂർ കാവ് ദേവി ക്ഷേത്രത്തിലേക്ക് ക്രിസ്മസ് സന്ദേശവുമായി കരോൾ സംഘം എത്തിയത്.

ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ക്ഷേത്ര സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ക്രിസ്തുമസ് പാപ്പായോടൊപ്പം ഡോ. ജോൺസൺ വി. ഇടിക്കുള, പി ഡി സുരേഷ്, രജീഷ് കുമാർ, സാം മാത്യൂ, ഹരികുമാർ ടി എൻ, പി ആർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ക്ഷേത്രതന്ത്രി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു.തുടർന്ന് ഗിരിജ അന്തർജനം, ഭരദ്വാജ് ആനന്ദ്, അശ്വതി അജികുമാർ എന്നിവർ ചേർന്ന് പായസം വിളമ്പി. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയ്ക്ക് ക്രിസ്മസ് സമ്മാനമായി ഡോ.ജോൺസൺ വി. ഇടിക്കുള വിശുദ്ധ വേദപുസ്തകം സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ ആദ്യമായിട്ടാണ് ഇപ്രകാരം ഒരു സംഗമം നടന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.