
കോട്ടയം : ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടത്തി കുടമാളൂർ പ്രതീക്ഷാ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ. പിഡി. ജയിംസ് പാലത്തൂരിൻ്റെ വസതിയിൽ വച്ച് നടന്ന പരിപാടിയിൽ പൊതുസമ്മേളനവും വിവിധ കലാപരിപാടികളും നടന്നു.
പുതിയ വാർഡു മെംബർ ശ്രീ പി ഡി ജയിംസിന് സ്വീകരണവും മുൻ വാർഡുമെമ്പർ ശ്രീമതി ത്രേസ്യാമ്മ ചാക്കോയ്ക്ക് ആദരവും പ്രശംസാ പത്രവും നൽകി. കൂടാതെ അംഗങ്ങളുടെയും കുട്ടികളുടേയും പാട്ട് , ഡാൻസ് , കഥാപ്രസംഗം മുതലായ കലാപരിപാടികളും സംഘടിപ്പിച്ചു.
ജയിംസ് പാലത്തൂർ അദ്ധ്യക്ഷനായി സെക്രട്ടറി പത്മിനി രാജേന്ദ്രൻ , ത്രേസ്യാമ്മ ചാക്കോ ,കെ എൻ രാഘവൻ, അയ്യപ്പൻ കണ്ടത്തിൽ , മുഹമ്മദ് അൻസാരി PS മുതലായവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



