video
play-sharp-fill
ആർപ്പൂക്കരയിൽ ക്രിസ്മസ് ആഘോഷം 25 ന് ; കേക്ക് മുറിക്കുന്നത് പി.യു തോമസ്; ആഘോഷങ്ങളിൽ സിനിമാ താരങ്ങളും

ആർപ്പൂക്കരയിൽ ക്രിസ്മസ് ആഘോഷം 25 ന് ; കേക്ക് മുറിക്കുന്നത് പി.യു തോമസ്; ആഘോഷങ്ങളിൽ സിനിമാ താരങ്ങളും

സ്വന്തം ലേഖകൻ

ആർപ്പൂക്കര: ക്രിസ്മസിനെ ആഘോഷത്തോടെ വരവേൽക്കാൻ ആർപ്പൂക്കരയിൽ വമ്പൻ ആഘോഷം ഒരുങ്ങുന്നു. ക്രിസ്മസ് ദിനമായ 25 ന് രാവിലെ ഒൻപതു മുതൽ ആർപ്പൂക്കര മാതക്കവലയിൽ ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ നാടിനെയും നാട്ടുകാരെയും ഇളക്കിമറിക്കും. വൻ ആഘോഷപരിപാടികളോടെയാണ് ക്രിസ്മസിനെ വരവേൽക്കാർ ആർപ്പൂക്കരയിലെയും പരിസരത്തെയും നാട്ടുകാർ ഒരുങ്ങുന്നത്.

രാവിലെ ഒൻപതിന് ആർപ്പൂക്കര മാതക്കവലയിൽ നിന്നും ആരംഭിക്കുന്ന ക്രിസ്മസ് സന്ദേശയാത്രയോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമാകുന്നത്. അൻപതിലധികം ക്രിസ്മസ് പപ്പാമാരും, ഇരുപതിലധികം കലാകാരന്മാർ അണിനിരക്കുന്ന ബാൻഡ് മേളത്തിന്റെയും നാസിക് ഡോലിന്റെയും അകമ്പടിയോടെയാണ് ക്രിസ്മസ് സന്ദേശയാത്ര ആർപ്പൂക്കരയിൽ നിന്നും പുറപ്പെടുക. ഇതോടൊപ്പം ആഘോഷങ്ങൾക്കു കൊഴുപ്പുകൂട്ടാൻ കരോൾ ഗാന സംഘത്തിന്റെ ആഘോഷത്തോടെയുള്ള അകമ്പടിയും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഒൻപതിന് ആരംഭിക്കുന്ന ക്രിസ്മസ് സന്ദേശയാത്ര മതക്കവലയിൽ നിന്നും ആരംഭിച്ച് വില്ലൂന്നി , തൊണ്ണംകുഴി, പെരുമ്പടപ്പ് തൊമ്മൻ കവലവഴി മാതക്കവലയിൽ തന്നെ എത്തിച്ചേരും. തുടർന്നു ഇവിടെ ചേരുന്ന സമാപന ചടങ്ങിൽ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ് കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നൽകും. സിനിമാതാരങ്ങളായ ചാലി പാലയും, കോട്ടയം പുരുഷനും ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടി വേദിയിൽ ഉണ്ടാകും. ഇതിന് ശേഷം നാട്ടുകാർക്ക് ക്രിസ്മസ് സന്ദേശം പകർന്നു നൽകും. ആർപ്പൂക്കര മാതക്കവല ഫ്രണ്ട്‌സിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് സന്ദേശയാത്രയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങൾക്ക് ക്രിസ്മസ് ആഘോഷക്കമ്മിറ്റി സെക്രട്ടറി സുനീഷ് പുതുവാപറമ്പ്, പ്രസിഡന്റ് സാലു സേവ്യർ തൈപ്പറമ്പിൽ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി.കെ മനോജ്, ചെയർമാൻ റോയി പുതുശേരി, ജോ.സെക്രട്ടറി രതീഷ് നമ്പ്യാമഠം, വൈസ് പ്രസിഡന്റ് സാബു നമ്പ്യാമഠം, ട്രഷറർ വേണു തൈപ്പറമ്പ്, രക്ഷാധികാരി സാജൻ കൊട്ടാരത്തിൽ, കോ ഓർഡിനേറ്റർമാരായ ഷിബു തെങ്ങുപള്ളി, വിനേഷ് പാറയിൽ, പ്രവീൺ കപ്രായിൽ, പബ്ലിസിറ്റി കൺവീനർമാരായ ബിജു പ്രാപ്പുഴ, സൈജു തൈപ്പറമ്പിൽ, കമ്മിറ്റി അംഗങ്ങളായ ബോബൻ പാറപ്പുറം, സത്യൻ തട്ടാമ്പറമ്പ്, സന്തോഷ്‌കുമാർ കൊളുത്താപ്പള്ളി, രവി കല്ലുപുരയ്ക്കൽ, സിനി കൊടയ്ക്കാമറ്റം, ശിവദാസ് കൊടയ്ക്കാമറ്റം, ശേഖര ബോസ്, സാജൻ ആഞ്ഞിലിത്തറ, ഗണേശൻ ഉടുമ്പനാട് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.