ഇക്കുറി ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ആർക്ക്? ഇവരുടെ വോട്ട് പ്രതീക്ഷിച്ച് മൂന്ന് മുന്നണികളും: ബിജെപിക്ക് കൈസ്തവ സ്ഥാനാർത്ഥികൾ നിരവധി: ചേർത്തുപിടിച്ചത് സർക്കാരെന്ന് എൽഡിഎഫ്

Spread the love

കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമോ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം ആർക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
ഇക്കുറി ന്യൂനപക്ഷം തങ്ങളെ പിന്തുണ യ്ക്കുമെന്നു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നു.
ക്രൈസ്തവ സമുദായത്തിനു വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങള്‍ എണ്ണി പറഞ്ഞാണ് എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നത്.

video
play-sharp-fill

ജെബി കോശി കമ്മീഷൻ റിപ്പോർട്ട് ശിപാർശകള്‍ അംഗീകരിച്ചു നടപ്പാക്കി.
മലയോര മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ ക്കരിക്കുന്നതിനും ഉടമകള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ചു നല്‍കുന്നതിനും ആയി ഭൂപതിപ്പ് നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ കഴിഞ്ഞു.
മുനമ്പം ഭൂപ്രശ്നത്തിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിലും ക്രിയാത്മകമായ പ്രായോഗിക നിലപാടുകളാണു സർക്കാർ സ്വീകരിച്ചത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു മുനമ്പത്തെ ഭൂ ഉടമകള്‍ക്ക് ഭൂനികുതി വളരെ വേഗത്തില്‍ അടയ്ക്കുവാനുള്ള സാഹചര്യം സര്‍ക്കാര്‍തലത്തില്‍ ഒരുക്കി.

അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രീംകോടതി വളരെ വേഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുന്നതിനും പിന്നീട് നിയമനങ്ങള്‍ അംഗീകരിച്ച്‌ സർക്കാർ ഉത്തരവിറക്കി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കന്യാസ്ത്രീ മഠങ്ങളില്‍ റേഷന്‍ കാര്‍ഡ് എത്തിക്കാന്‍ കഴിഞ്ഞു എന്നുതും നേട്ടമായി എല്‍ഡിഎഫ് അവകാശപ്പെടുന്നു.
എല്‍ഡിഎഫിൻ്റെ പ്രഖ്യാപനങ്ങളെ യുഡിഎഫ് ചേദ്യം ചെയ്യുന്നു. അധ്യാപക നിയമന പ്രതിസന്ധി വഷളാക്കി നീട്ടി കൊണ്ടു പോയത് ഇടതു സർക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ച്‌ ശിപാർശകള്‍ നടപ്പാക്കി എന്നു പറയുന്നു. പക്ഷേ, നടപ്പാക്കിയ ശിപാർശകളെക്കുറിച്ച്‌ ക്രൈസ്തവ സഭകള്‍ക്ക് അറിയില്ല. ക്രൈസ്തവരാരും ഗുണഭോ ക്താക്കളുമായിട്ടില്ല.
മലയോര മേഖലയില്‍ വന്യജീവി സംഘർഷം പരിഹരിക്കാൻ നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല എന്നും യു.ഡി.എഫ് ആരോപിക്കുന്നു.

യു.ഡി.എഫും – എല്‍ഡിഎഫും കാണിക്കുന്നത് കപട ക്രൈസ്തവ സ്നേഹമാണെന്ന ആക്ഷേപമാണ് എൻ.ഡി.എ ഉയർത്തുന്നത്.
ഇക്കുറി കൂടുതല്‍ ക്രൈസ്തവ സ്ഥാനാർഥികളെ എൻഡിഎ മത്സരത്തിന് നിർത്തിയിട്ടുണ്ട്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാർഥിയാണ്.
കാഞ്ഞിരപ്പള്ളിക്കൊപ്പം പൂഞ്ഞാർ, പാലാ എന്നീ അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിലും ക്രൈസ്തവ സ്ഥാനാർഥികള്‍ മത്സരിക്കുന്നു. സഭാ നേതാക്കളുമായുള്ള മികച്ച ബന്ധം വോട്ടായി മാറുമെന്നു ബി.ജെ.പി നേതൃത്വം കരുതുന്നു.