‘ജയ് ശ്രീ റാം’ വിളിച്ച് ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ; മൂന്നു പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊൽക്കത്ത: ബംഗാളിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ‘ജയ് ശ്രീ റാം’ വിളിച്ച് എത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയത്.
കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഈസ്റ്റ് മിഡ്നാപൂരിലെ ഭഗ്വാൻപൂരിലായിരുന്നു സംഭവം.ഉച്ചയോടെ വിശ്വാസികൾ പള്ളിയിലെത്തിയതും സമീപത്തുനിന്ന് രണ്ട് ബോംബുകൾ പൊട്ടുകയായിരുന്നു. തുടർന്ന് പ്രാർത്ഥനയ്ക്കായി എത്തിയവർ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും അക്രമികൾ അടിച്ച് തകർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയിലെ വൈദികൻ അലോക് ഘോഷ് നൽകിയ പരാതിയിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ എട്ട് പേർ ബിജെപി ആർ എസ് എസ് പ്രവർത്തകരാണെന്നാണ് വൈദികന്റെ പരാതിയിൽ പറയുന്നത്.
ഒഡീഷ, മധ്യപ്രദേശ്, ദില്ലി അടക്കം ഇന്ത്യയിലുടനീളം ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ ബംഗാളിൽ ഇത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോർട്ടുകൾ.