
ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷമാക്കാൻ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയില്‍വേ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനൊപ്പം ശബരിമല തീര്‍ഥാടനകാലം പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ നിലവിലുള്ള ചില പ്രത്യേക സര്‍വീസുകള്‍ ഒരു മാസത്തോളം നീട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവ് തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും ലഭ്യമല്ലാത്തത് ചൂണ്ടിക്കാട്ടുകയും പ്രത്യേക സര്‍വീസുകള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഉന്നയിക്കുകയുംചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബര്‍ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. കെആര്‍പുരത്തും (ഉച്ചയ്ക്ക് ശേഷം 2.46) ബെംഗാരപ്പേട്ടും( 3.33) സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം നോര്‍ത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(07362) ഡിസംബര്‍ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയില്‍ എത്തും.
ഇരുസര്‍വീസുകള്‍ക്കും കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടി(06561) ഡിസംബര്‍ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും. കെആര്‍പുരത്തും(3.10), ബെംഗാരപ്പേട്ടും(നാല്) സ്റ്റോപ്പുണ്ട്.
കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടി (06562) ഡിസംബര്‍ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയില്‍ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയില്‍ എത്തും.
ഇരു സര്‍വീസുകള്‍ക്കും കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.നാല് തീവണ്ടികളിലും ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും.



