video
play-sharp-fill

വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികളുടെ ബസ് മദ്ധ്യപ്രദേശില്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; പതിനേഴ് പേര്‍ക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ചിരുന്ന ബസ്

Spread the love

സ്വന്തം ലേഖിക

ഭോപ്പാല്‍: വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു.

തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.17-ഓളം പേര്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിക്കും സാരമായി പരിക്കേറ്റതായാണ് വിവരം. രണ്ട് ബസുകളിലായാണ് 60 വിദ്യാര്‍ത്ഥികളും ഏഴ് അദ്ധ്യാപകരും സഞ്ചിരിച്ചിരുന്നത്.

ഇതില്‍ ആദ്യം വന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ബസിലെ 37 പേരെ കട്നിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ രണ്ട് പേരെ ജബല്‍പൂരിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 14-നാണ് ഇരിങ്ങാലക്കുടയില്‍ നിന്നും ഇവര്‍ വിനോദയാത്ര പുറപ്പെട്ടത്. ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഫീല്‍ഡ് സ്റ്റഡിയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര സംഘടിപ്പിച്ചത്.