ക്രിസ്മസ് കിറ്റിൽ മാസ്‌ക് അടക്കം 11 ഇനങ്ങൾ..! സൗജന്യഭക്ഷ്യകിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഇത്തവണ ക്രിസ്മസ് കിറ്റായാണ് ഭക്ഷ്യകിറ്റ് നൽകുന്നത്.
മാസ്‌ക് അടക്കം 11 ഇനങ്ങളാണ് ക്രിസ്മസ് കിറ്റിലുണ്ടാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. കടല 500 ഗ്രാം,
2. പഞ്ചസാര 500 ഗ്രാം,
3. നുറുക്ക് ഗോതമ്പ് 1ഗഴ,
4. വെളിച്ചെണ്ണ 1/2 ലിറ്റർ,
5. മുളകുപൊടി 250 ഗ്രാം,
6. ചെറുപയർ 500 ഗ്രാം,
7. തുവരപ്പരിപ്പ് 250 ഗ്രാം,
8. തേയില 250 ഗ്രാം,
9.ഉഴുന്ന് 500 ഗ്രാം,
10. ഖദർ മാസ്‌ക് രണ്ട്,
11. തുണി സഞ്ചി 1
എല്ലാ റേഷൻ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ് ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബർ അഞ്ചാക്കി നിശ്ചയിച്ചു. ഇതോടൊപ്പം നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും.
ഇതിന്റെ ഭാഗമായി നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും അഞ്ചുവരെ ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.കോവിഡ് കാലപ്രതിസന്ധികൾ പരിഗണിച്ച് സംസ്ഥാന സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും ഈ ഡിസംബർ മാസം വരെയാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകുന്നത്.