2030-ൽ മനുഷ്യരെ ചൊവ്വയിൽ എത്തിക്കാൻ ഭൂമിയിൽ കൃത്രിമ ചൊവ്വാവീട്’ നിർമിച്ച് പരിശീലനം തുടങ്ങി

Spread the love

 

വാഷിങ്‌ടൻ : മാർസ് ഡ്യൂൺ ആൽഫ എന്ന
തീഡി പ്രിൻ്റഡ് വിടിന്റെ വാതിൽ തുറന്നിറങ്ങി കെല്ലി ഹാസ്‌റ്റൺ നിറപുഞ്ചിരിയോടെ പറഞ്ഞു: ‘ഹലോ’ നിങ്ങളോടെല്ലാവരും ഇങ്ങനെ പറയാൻ പറ്റുന്നതുതന്നെ എത്ര സുന്ദരം!’ ടെക്സസിലെ ഹൂസ്റ്റണിൽ ‘നാസ’ ഒരുക്കിയ ‘ചൊവ്വ ആവാസഭൂമി’യിൽ ഒരു കൊല്ലത്തിലേറെ നീണ്ട കൃത്രിമ ചൊവ്വാജീവിതം കഴി ഞ്ഞു പുറത്തിറങ്ങിയതാണു കെല്ലി,

video
play-sharp-fill

അൻകം സെലേറിയൂ, റോസ് ബ്രോക്ക്‌വെൽ, നേഥൻ ജോൺസ് എന്നീ ഗവേഷകർ. ജിമ്മും കൃഷിയി =വും ചൊവ്വാനടത്തത്തിനുള്ള ചുവന്നമണ്ണുമുള്ള1700 ചതുരശ്രയടി വലുപ്പത്തിലെ കെട്ടിട ത്തിൽ 378 ദിവസമാണ് ഇവർ കഴിഞ്ഞത്.

ഭൂമിയിൽതന്നെയെങ്കിലും കുടുംബാംഗങ്ങളെ കാ
ണാതെയും പരിമിത വിഭവങ്ങൾ കൊണ്ടു ത പ്തിപ്പെട്ടും കൃത്രിമമായി സൃഷ്‌ടിച്ചെടുത്ത ചൊവ്വ അന്തരീക്ഷത്തിൽ പച്ചക്കറി
കൃഷി ചെയ്തു‌ം ഉൾപ്പെടെയുള്ള അതിജീവന പരീക്ഷണങ്ങളാണ് ഇവർ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-2016 കാലത്ത് ഇത്തരമൊരു ‘കൃത്രിമ ച്ചൊവ്വ’ പരീക്ഷണം ഹവായിയിൽ നടത്തിയിരുന്നെങ്കിലും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്ക്കായിരുന്നില്ല നടത്തി പ്പു ചുമതല. ഇപ്പോൾ ഹൂസ്‌റ്റണിൽ പൂർത്തിയായത്

ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻ സ് എക്സ്പ്ലൊറേഷൻ അനലോഗ്’ എന്നു പേരിട്ടിരിക്കുന്ന നാസ ദൗത്യ പരമ്പരയിലെ ഒന്നാമത്തേതാണ്. 2030കളുടെ അവസാനം ചൊവ്വയിൽ മനുഷ്യരെയെത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ പരി പാടികളാണിത്.