ജീവനുതുല്യം സ്നേഹിച്ച ചോട്ടു ഇനിയില്ല; യൂട്യൂബിൽ കൂടി വൈറലായ ചോട്ടുവെന്ന വളർത്തുനായയുടെ ജഡം പൊട്ടക്കിണറ്റിൽ; ദുഃഖം സഹിക്കാനാവാതെ ദിലീപ്കുമാറും മകനും

Spread the love

സ്വന്തം ലേഖകൻ

ഓയൂര്‍: യൂട്യൂബില്‍ വൈറലായ ചോട്ടു എന്ന വളര്‍ത്തുനായയെ പൊട്ട കിണറില്‍ ചത്ത നിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍ പഞ്ചായത്തിലെ‍ ‍കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള നായയാണ് ചോട്ടു.

കഴി‌ഞ്ഞ ഞായര്‍ മുതല്‍ നായയെ കാണാതായിരുന്നു.നായ തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി ദിലീപ്‌കുമാര്‍ പ്രതികരിച്ചു. സാധാരണയായി ചോട്ടു പൊട്ട കിണറിന്റെ ഭാഗത്തേക്ക് വരാറില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പക്ഷേ മറ്റേതെങ്കിലും ജീവിയെ പിന്തുടര്‍ന്ന് ഇവിടേക്ക് വന്നതാവാം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സഹിക്കാനാവാത്ത ദുഖത്തിലാണ് ദിലീപ്കുമാറും മകനും.

കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയിരുന്നില്ല.

ചോട്ടുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറല്‍ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു. ഏറെ നാളുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു ചോട്ടു.

ജനലിന്റെ വാതില്‍ അടയ്ക്കുക, ബൈക്കിന്റെ കീ എടുത്ത് നല്‍കുക, പത്രം വീട്ടിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെയാണ് ചോട്ടു തരംഗമായി മാറിയത്. നായയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് പൊലീസ് തീരുമാനം.