video
play-sharp-fill

Wednesday, May 21, 2025
HomeMainചോറ്റിയിൽ ശിവരാത്രി ആരാധനാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ...

ചോറ്റിയിൽ ശിവരാത്രി ആരാധനാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനും പിതാവിനും മർദ്ദനം ; വിവരം അറിഞ്ഞെത്തിയ ഫ്ലൈം സ്ക്വാഡ് എസ്.ഐയ്ക്കും, പൊലീസ്കാർക്കും മർദ്ദനമേറ്റു; അക്രമികൾ ഓടി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം :ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആരാധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയോടു അശ്ലീലം അശ്ലീലച്ചുവയോടെ സംസാരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനും, പിതാവിനും മർദ്ദനമേറ്റു .

കടുത്ത ചൂടിനെ തുടർന്നു യുവതി സമീപത്തെ കടയുടെ വരാന്തയിൽ ഇരുന്നു. ഇതിനിടയിൽ മദ്യലഹരിയിലായിരുന്ന കടയുടമ യുവതിയോട് അശ്ളീല ചുവയോടെ സംസാരിച്ചു . ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും പിതാവിനേയും വ്യാപാരിയും സുഹൃത്തും അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞ് ഫ്ലൈം സ്ക്വാഡ് എസ്.ഐ ലാലുവിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ ശ്രമം നടത്തിയത് കയ്യാങ്കളിയിലായി. സംഭവത്തിൽ പൊലീസിനും പരിക്കേറ്റു.

യുവതിയും കുടുംബവും കാഞ്ഞിരപ്പള്ളിയിലും പൊലീസുകാർ മുണ്ടക്കയത്തും ചികിത്സ തേടി. ഇവരെ അക്രമിച്ചവരെ പിടികൂടാനായില്ല.

സംഭവത്തിൽ മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ കേസ് ഒതുക്കാൻ ചോറ്റി കേന്ദ്രീകരിച്ച ഒരു ക്ലബ്ബിലെ അംഗങ്ങളായ പൊലീസുകാർ ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. ക്ലബ്ബിലെ ചീട്ടുകളി ,മദ്യപ സംഘത്തിൽ മേഖലയിലെ ചില പൊലീസുകാർ പതിവുകാരാണന്നും നാട്ടുകാർ ആരോപിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments