കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ആദിത്യയ്ക്ക് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു; ദുരൂഹതയുണ്ടെന്ന് അധ്യാപകർ;ഇരുട്ടിൽ തപ്പി പോലീസ്

Spread the love

കൊച്ചി:ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ദുരൂഹമായ കാരണങ്ങളുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ അധ്യാപകന്‍. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്‍റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആദിത്യ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് അധ്യാപകന്‍ പറയുന്നത്.

video
play-sharp-fill

കൊറിയന്‍ ഭ്രമം ബാധിച്ച പതിനായിരക്കണക്കിന് കൗമാരക്കാര്‍ നമുക്കിടയിലുണ്ടെന്നിരിക്കെ സംഭവത്തില്‍ കൂടുതല്‍ ഗൗരവത്തോടെയുളള അന്വേഷണം അനിവാര്യമാണ്.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിലെഴുതിയത് പോലെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിൽ അവസാനിപ്പിച്ച മട്ടാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേഴ്സ് മാത്രമാണ് ഉള്ളത്.

കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.

കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍.