video
play-sharp-fill

ചോറ്റാനിക്കര പീഡനം: അബോധാവസ്ഥയിൽ കണ്ടെത്തിയ 19 വയസ്സുകാരി മരിച്ചു, നേരിട്ടത് ക്രൂര പീഡനം, ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചു, തലച്ചോറിന് ക്ഷതം, അഞ്ചു ദിവസം വെന്റിലേറ്ററിൽ, പ്രതി റിമാൻഡിൽ

ചോറ്റാനിക്കര പീഡനം: അബോധാവസ്ഥയിൽ കണ്ടെത്തിയ 19 വയസ്സുകാരി മരിച്ചു, നേരിട്ടത് ക്രൂര പീഡനം, ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചു, തലച്ചോറിന് ക്ഷതം, അഞ്ചു ദിവസം വെന്റിലേറ്ററിൽ, പ്രതി റിമാൻഡിൽ

Spread the love

 

എറണാകുളം: ചോറ്റാനിക്കരയിൽ ക്രൂര പീഡനത്തിനിരയായ 19കാരി മരിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. തലച്ചോറിന് ക്ഷേതമേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചുറ്റിക കൊണ്ട് തലക്കടിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തു.

 

സംഭവത്തിൽ പ്രതിയായ പെൺകുട്ടിയുടെ ആൺസുഹൃത്ത് തലയോലപ്പറമ്പ് സ്വദേശിയായ അനൂപിനെ 14 ദിവസം റിമാൻഡ് ചെയ്തു. അനൂപ് ലഹരിക്ക് അടിമയാണെന്നും പെൺകുട്ടിയുമായി പലപ്പോഴും വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. യുവാവിനെതിരെ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.

 

ഫോൺ കോൾ വെയ്റ്റിങ്ങിൽ ആയതിനാലാണ് ശനിയാഴ്ച രാത്രി പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന വിദ്യാർത്ഥി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ അനൂപ് തന്നെയാണ് ഷാൾ മുറിച്ച് താഴെയിട്ടത്. തുടർന്ന് ശബ്ദം കേൾക്കാതിരിക്കാൻ പെൺകുട്ടിയുടെ മൂക്കും വായും ഒരുപോലെ പൊത്തിപ്പിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അബോധാവസ്ഥയിലായത് മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.

 

ഞായറാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അഞ്ചുദിവസം വെൻറിലേറ്റർ സഹായത്തോടെ ജീവിച്ച കുട്ടിയുടെ തലച്ചോറിന് 90% ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചു. കുട്ടിയുടെ ദേഹമാസകലം വലിയ രീതിയിൽ മുറിവേറ്റപ്പാടുകളും ഉണ്ടായിരുന്നു.