30 വർഷമായി ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
കൊച്ചി: എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാറയിൽ വീട്ടിനുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും പോലീസ് കണ്ടെത്തി. 30 വർഷമായി ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. വീടിനകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്
തലയോട്ടിക്ക് പഴക്കമുണ്ടെങ്കിലും എത്ര വർഷത്തിന്റെ പഴക്കമുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വൈറ്റിലയിൽ താമസിക്കുന്ന ഡോക്ടറുടെ വീടാണിതെന്ന് പോലീസ് പറഞ്ഞു.
താമസമില്ലാത്തതുകൊണ്ട് സാമൂഹിക വിരുദ്ധരുടെ ശല്യം പ്രദേശത്ത് കൂടുതലായിരുന്നു. അവർക്കെതിരെ നാട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ്രി പശോധിക്കാൻ എത്തിയതായിരുന്നു. തുടർന്നാണ് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തിയത്. സംഭവത്തിൽ ചോറ്റാനിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0