
കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശി അനൂപിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമവും ബലാത്സംഗക്കേസും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, പരിക്കേറ്റ പെണ്‍കുട്ടിയുടെ തലയ്ക്കുള്ളിൽ ഗുരുതരമായ പരിക്കേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. നിലവിൽ പെണ്‍കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്. എന്നാൽ, പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപിന്‍റെ മൊഴി.
പെൺകുട്ടിയെ മർദിച്ചതായും ഇതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മൊഴി നൽകിയിരുന്നു. പെൺകുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയിൽ ബലാത്സംഗം, വധശ്രമ കേസുകൾ ചുമത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി കേസിലെ പ്രതിയാണ് അനൂപെന്നും പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസും ഉണ്ട്. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ.