
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൂട്ടി ഛോട്ടാ മുംബൈ റീ റിലീസിനെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കല്‍ക്കൂടി തിയേറ്ററുകളിലെത്തുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 4കെ ദൃശ്യമികവിലാണ് ചിത്രം എത്തുന്നത്.
റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക.
ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. കലാഭവന്‍ മണിയാണ് വില്ലന്‍ വേഷത്തിലെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജ?ഗതി ശ്രീകുമാര്‍, സിദ്ദിഖ്, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, രാജന്‍ പി. ദേവ്, ഭീമന്‍ രഘു, വിനായകന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരന്‍ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. അഴകപ്പനാണ് ഛായാഗ്രഹണം. ശരത് വയലാര്‍ ഗാനരചനയും രാഹുല്‍ രാജ് സംഗീതസംവിധാനവും നിര്‍വഹിച്ചു.