ശുചിമുറി മാലിന്യം പെരിയാറിലേക്ക് ഒഴുക്കി ; കെ എസ് ആർ ടി സിക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്

Spread the love

ആലുവ : ശുചിമുറി മാലിന്യം ഒഴുക്കിയതിന് കെ എസ്ആർടിസിക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. കെഎസ്ആർടിസി റീജിയണൽ ഓഫീസിൽ നിന്നും മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ മാലിന്യം ഒഴുക്കിയെന്നാണ് കണ്ടെത്തൽ. അതേ സമയം ടയറുകൾ കൂട്ടിയിട്ടിരിക്കുന്നത് ഡെങ്കി വ്യാപനത്തിന് കരണമാകുന്നുവെന്നും പഞ്ചാത്ത് അധികൃതർ വ്യക്തമാക്കി.

കെഎസ്ആർടിസി റീജിയണൽ വർക്ക്ഷോപ്പിൽ മൂന്ന് ആഴ്ചയ്ക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 5 പേർക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group