
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. ആദ്യഘട്ടത്തിൽ 178 വീടുകളാണ് കൈമാറുകയെന്നും ഗുണഭോക്താവിന് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തെരഞ്ഞെടുക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് ആദ്യ പരിഗണന നൽകുക. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ഒ ആർ കേളുവും ടി സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. നിർമാണ പ്രവർത്തികളടക്കം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


