
വയനാട്: ടൗണ്‍ഷിപ്പിന്‍റെ നിർമ്മാണം വൈകുന്നതില്‍ വേദന പങ്കുവെച്ച് ദുരന്തബാധിതൻ.
ടൗണ്‍ഷിപ്പിലെ വീട്ടില്‍ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ലെന്നും വാടക വീട്ടില്‍ താമസിക്കവെ, രണ്ട് ദിവസം മുമ്പാണ് ഉമ്മ മരിച്ചത്, നിർമ്മാണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ചൂരല്‍മല സ്വദേശി നൗഷാദ് പ്രതികരിച്ചു.
ടൗണ്‍ഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് താമസിക്കാൻ സാധിച്ചിട്ടില്ല. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്.
വളരെ വേഗത്തില്‍ പണി കഴിക്കും ആദ്യ ഘട്ടത്തില്‍ തന്നെ 178 കുടുംബങ്ങള്‍ക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
എന്നാല്‍ കൈമാറിയ വീടുകളുടെ പണികള്‍ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോള്‍ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു.
നിർമ്മാണ സാധനങ്ങള്‍ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികള്‍ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികള്‍ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാല്‍ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.



