മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കോണ്‍ഗ്രസ് നിലപാട് അപലപനീയം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം കേരളത്തെ നിരാശപ്പെടുത്തി – മന്ത്രി വി. ശിവന്‍കുട്ടി

Spread the love

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് അത്യന്തം അപലപനീയമാണെന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ജനങ്ങളെ ചേര്‍ത്തുപിടിക്കേണ്ട സമയത്ത് രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ത്തുന്നത് അനാവശ്യമാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

video
play-sharp-fill

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരള ജനതയെ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച് ധനശേഖരണം നടത്തിയിട്ടും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ലെന്നാരോപിച്ച മന്ത്രി, തിരഞ്ഞെടുപ്പ് സമീപിക്കുന്ന സാഹചര്യത്തില്‍ നടത്തുന്ന നടപടികള്‍ ജനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പറഞ്ഞു.

സാധാരണക്കാര്‍ തങ്ങളുടെ കഴിവനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ജനപ്രതിനിധികള്‍ മാതൃകാപരമായ സമീപനം സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group