മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് : ഉരുൾപൊട്ടലിൽ പൊലിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച്‌ ചൂരല്‍മല സ്‌കൂള്‍

Spread the love

വയനാട് : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച്‌ ചൂരല്‍മല സ്‌കൂളിലെ അദ്ധ്യാപകര്‍.മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ പുഷ്പാഞ്ജലി നടത്തി.

video
play-sharp-fill

ചൂരല്‍മല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. 2024 ജൂലൈ 30-ന് പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാര്‍ഷിക-തൊഴിലാളി ഗ്രാമം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തില്‍ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബെയ്ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തി. ദുരന്തം തകര്‍ത്തെറിഞ്ഞ ഭൂമിയിലായിരുന്നു ചൂരല്‍മല സ്‌കൂളും നില നിന്നിരുന്നത്. സ്ഥലത്ത് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group