ആർപ്പൂക്കര ചൂരക്കാവ് ദേവിക്ഷേത്രത്തിൽ കുംഭഭരണി -തിരുവുത്സവം മാർച്ച് 7ന്; തൃക്കൊടിയേറ്റ് മാർച്ച 8ന്

Spread the love

കോട്ടയം : ആർപ്പൂക്കര ചൂരക്കാവ് ദേവിക്ഷേത്രത്തിൽ കുംഭഭരണി -തിരുവുത്സവം മാർച്ച് 7ന് തൃക്കൊടിയേറ്റ് മാർച്ച് 8നും നടക്കും.

തിരുവുത്സവം മാർച്ച് 8 മുതൽ 15 വരെയും നടക്കും, കലശാഭിഷേകം മാർച്ച് 9 ബുധനും, ഉത്സവബലി മാർച്ച് 13 ഞായറാഴ്ചയും ,പള്ളിവേട്ട മാർച്ച് 14 തിങ്കളാഴ്ചയും. തിരു. ആറാട്ട് മാർച്ച് 15 ചൊവ്വാഴ്ചയും നടക്കും.

ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കുംഭകുടാഭിഷേകം ,കാഴ്ച ശ്രീബലി ,പാണ്ടിമേളം,ഉത്സവ ബലി പഞ്ചവാദ്യം എന്നിവയും .ഗാനമേള ,കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളും നടക്കും .ഏഴാം ഉത്സവത്തിന് തിരുവനന്തപുരം ഭരത ക്ഷേത്രയുടെ നാടകവും ഉണ്ടായിരിക്കുന്നതാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തജനങ്ങൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഉത്സവത്തിൽ പങ്കെടുക്കേണ്ടതെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു