ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത; കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്ന് തിരികെ വിളിച്ച്‌ യുഎസ്

Spread the love

വാഷിങ്‌ടൻ ഡി സി: കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ഉപയോഗിക്കുന്ന എറ്റോർത്തവസ്താറ്റിൻ കാല്‍സ്യം ടാബ്ലെറ്റുകളുടെ 140,000ത്തിലധികം ബോട്ടിലുകള്‍ തിരിച്ചുവിളിച്ചതായി അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.

video
play-sharp-fill

പ്രമുഖ ബ്രാൻഡായ ലിപിറ്റോറിന്റെ (ലിപിറ്റർ) ജനറിക് ഉല്‍പന്നമായ ഈ മരുന്ന് സ്റ്റാറ്റിൻ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. എറ്റോർത്തവസ്താറ്റിൻ കാല്‍സ്യം ടാബ്ലെറ്റുകളുടെ 10എംജി, 20എംജി, 40എംജി, 80എംജി ഡോസുകളിലുള്ളവയും വിവിധ ലോട്ടുകളും എക്സ്പയറേഷൻ തീയതികളിലുള്ളവയും തിരിച്ചുവിളിച്ചിട്ടുണ്ട്.

‘ക്ലാസ് II റിസ്ക് ലെവല്‍’ ആണ് ഈ മരുന്നിന് നല്‍കിയിരിക്കുന്നത്. അതായത്, ഇത് ഉപയോഗിക്കുന്നവർക്ക് താല്‍ക്കാലികമായതോ ചികിത്സിച്ചുകൊണ്ട് മാറ്റാൻ കഴിയുന്നതോ ആയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാല്‍ ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മരുന്നിന്റെ ഏതെങ്കിലും ബോട്ടില്‍ നിങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് കണ്ടെത്തിയാല്‍, ഉടൻ തന്നെ അതിന്റെ ഉപയോഗം നിർത്തണം.

എത്രയും പെട്ടെന്ന് നിങ്ങളുടെ ഫാർമസിയെ ബന്ധപ്പെട്ട് മരുന്ന് മാറ്റി വാങ്ങുകയോ പണം തിരികെ നേടുകയോ ചെയ്യണമെന്നും ഫോണ്‍ വിളിച്ച്‌ സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കണമെന്നും എഫ്ഡിഎ നിർദ്ദേശം നല്‍കിയിട്ടുണ്ട്.