കൊളസ്ട്രോള്‍ ഉള്ളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുതേ; വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും; കാരണങ്ങൾ അറിയാം

Spread the love

നമ്മുടെ ജീവിതശൈലി ഇന്ന് വളരെ വ്യത്യസ്തമാണ്. ആഹാര രീതിയായാലും, ഉറക്കമായാലും എല്ലാം. എന്നാൽ ഇത്തരത്തിൽ ശരിയല്ലാത്ത ആഹാര രീതി തന്നെയാണ് ഉയർന്ന കൊളസ്ട്രോളിന് പിന്നിലെ കാരണവും. ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കിയാലോ?.

video
play-sharp-fill

1) പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാന്‍ ഇടയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) ബീഫ്, പോര്‍ക്ക്, മട്ടന്‍

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കൂട്ടും.സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടും.

3)പേസ്ട്രി, കേക്ക്, കുക്കീസ്

പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.

4) വൈറ്റ് ബ്രഡ്, പാസ്ത

വൈറ്റ് ബ്രഡ്, പാസ്ത തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

5) ഐസ്ക്രീം

ഐസ്ക്രീമിലും ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അധികം കഴിക്കാതിരിക്കുന്നതാണ് ശരീരത്തിന് നല്ലത്.