video
play-sharp-fill

സംസ്ഥാനത്ത് എട്ടുവർഷത്തിനിടെ ആദ്യമായി കോളറ മരണം; കോളറ കേസുകൾ വർധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്; പത്തുവർഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോർട്ട് ചെയ്തു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എട്ടുവർഷത്തിനിടെ ആദ്യമായി കോളറ മരണം; കോളറ കേസുകൾ വർധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്; പത്തുവർഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോർട്ട് ചെയ്തു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ കേസുകൾ വർധിക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പത്തുവർഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും 2023 ൽ 26 കേസുകൾ റിപ്പോർട്ട് ചെയ്തത്‌ 2024 ൽ 35 ആയി വർധിച്ചുവെന്നും ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

എട്ടുവർഷത്തിനിടെ ഇന്നലെ ആദ്യമായി സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്തിരുന്നു. കവടിയാർ സ്വദേശിയായ 63കാരനാണ് ഇന്നലെ മരിച്ചത്. 2014-17 വർഷങ്ങളിൽ സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

2024 ൽ നെയ്യാറ്റിൻകരയിൽ പനി ബാധിച്ചുമരിച്ച യുവാവിന് കോളറയുണ്ടെന്ന് സംശയിച്ചിരുന്നുവെങ്കിലും മരണത്തിന് മുൻപ് സാംപിളുകൾ ശേഖരിക്കാതിരുന്നതിനാൽ ഇക്കാര്യം സ്‌ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലിനമായ വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് രോഗമുണ്ടാകുന്നത്. വേനൽക്കാലമായതിനാൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.