play-sharp-fill
സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ ; കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി ; പനി ബാധിച്ച് ചികിത്സ തേടിയവർ രണ്ട് ലക്ഷത്തിലധികം ; പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപത് ; ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല.

ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം കൂടുന്നതിൽ അതീവ ജാ​ഗ്രത നിർദേശവും ആരോ​ഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.