ഭർത്താവുമായി പിണങ്ങിക്കഴിയുന്ന 30കാരി 16 കാരനെ പീഡിപ്പിച്ചു: പീഡനത്തിന് ഇരയായത് ഭിന്നശേഷിക്കാരൻ; യുവതി റിമാൻഡിൽ

Spread the love

സ്വന്തം ലേഖകൻ

നെടുമങ്ങാട്: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന 30 കാരിയായ യുവതി അയൽവാസിയും ഭിന്നശേഷിക്കാരനുമായ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്.  തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂരിലെ  16വയസ്സുള്ള ഭിന്നശേഷിക്കാരനെയാണ്  അയല്‍വാസിയായ യുവതി പീഡിപ്പിച്ചത്.
മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെ  പൊലീസ് പിടികൂടി.

കുട്ടിയുടെ അയല്‍വാസിയായ മുപ്പതുവയസുകാരിയായ ദിവ്യയാണ് പൊലീസിന്റെ പിടിയിലായത്. ദിവ്യയെ കോടതി റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുകയാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ദിവ്യ.

സമീപവാസിയായ 60% ദിന്നശേഷിക്കാരനായ കുട്ടിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു യുവതി. തുടര്‍ന്നായിരുന്നു പീഡനവും.

രണ്ട് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദിവ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.