video
play-sharp-fill

മോഷണക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലറങ്ങി സഹോദരിയെ പീഡിപ്പിച്ചു;  കഞ്ചാവിന് അടിമയായ യുവാവ് പീഡിപ്പിച്ചത് രണ്ടു വയസുകാരിയെ

മോഷണക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലറങ്ങി സഹോദരിയെ പീഡിപ്പിച്ചു; കഞ്ചാവിന് അടിമയായ യുവാവ് പീഡിപ്പിച്ചത് രണ്ടു വയസുകാരിയെ

Spread the love
ക്രൈം ഡെസ്‌ക്
കൊല്ലം: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ സഹോദരൻ രണ്ടു വയസുകാരിയെ വീടിനുള്ളിൽ വച്ച് പീഡിപ്പിച്ചു.
വീടിനുള്ളിൽ പീഡനത്തിനിരയായ രണ്ടു വയസുകാരി അവശയായി കിടക്കുന്നത് മാലിന്യം ശേഖരിക്കാൻ എത്തിയവരാണ് കണ്ടത്. ഇതോടെയാണ് കുട്ടി രക്ഷപെട്ടത്.
കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളിലാണ് അതിക്രൂരമായ സംഭവം ഉണ്ടായത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
മോഷണ കേസിൽ മൂന്ന് വർഷം ജുവനൈൽ ഹോമിൽ ആയിരുന്നു അറസ്റ്റിലായ സഹോദരൻ. ഇയാളുടെ വയസ് സംബന്ധിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നതിനാൽ വയസ് തെളിയിക്കാനുള്ള പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസമാണ് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങൾ കുട്ടിയുടെ നിലവിളി കേട്ട് വീടു തുറന്നത്.
കതകുതുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത് . ഈ സമയം മുറിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇവർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
തുടർന്ന് ബന്ധുക്കളേയും വിളിച്ചു വരുത്തി കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കുപറ്റിയെന്ന് കണ്ടെത്തി. സഹോദരൻ സ്ഥിരം ക്രിമിനൽകേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.