play-sharp-fill
ചൊക്രാമുടി ഭൂമി കയ്യേറ്റം: പരിശോധന ഇല്ലാതെ നിർമ്മാണത്തിന് അനുമതി നൽകിയ മൂന്ന് റവന്യു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ചൊക്രാമുടി ഭൂമി കയ്യേറ്റം: പരിശോധന ഇല്ലാതെ നിർമ്മാണത്തിന് അനുമതി നൽകിയ മൂന്ന് റവന്യു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

 

ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമ്മാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് നടപടി.

 

നിരാക്ഷേപ പത്രം നൽകിയപ്പോൾ പട്ടയത്തിൻ്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോ എന്നും ഇവ‍ർ പരിശോധിച്ചില്ലെന്നും കണ്ടെത്തലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group