
കണ്ണൂർ: ഓട്ടോയില്‍ കടത്തിയ 45 ലിറ്റർ മാഹി മദ്യവുമായി ഒരാൾ അറസ്റ്റില്‍. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ പി സുനിലിനെ (47) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8 മണിക്ക് ചൊക്ലി സിപി റോഡില്‍ പെരിയാണ്ടി സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചൊക്ലി എസ് ഐ ആർ രാകേഷും സംഘവും മദ്യക്കടത്ത് പിടികൂടിയത്. KL 18 U 3278 നമ്പർ ഓട്ടോയില്‍ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 90 കുപ്പി മാഹി മദ്യമാണ് പിടിച്ചെടുത്തത്.


