കടുത്ത ചൂടിന് തണുത്ത ആശ്വാസം! കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഐറ്റം; വെറും പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലൻ ചോക്ലേറ്റ് ഷേക്കുണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം ആണ് ഷേക്ക്.

video
play-sharp-fill

കിടിലൻ സ്വാദില്‍ ഒരു ഷേക്ക് ഉണ്ടാക്കിയാലോ?
രുചികരമായ ചോക്ലേറ്റ് ഷേക്കിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണുത്ത പാല്‍ – 2 കപ്പ്
ബിസ്‌ക്കറ്റ് – 10 എണ്ണം
ചോക്ലേറ്റ് – 12 ചെറിയ കഷ്ണങ്ങള്‍
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്
തയ്യാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക. ഒരു മിക്‌സിയുടെ ജാറിലേക്കു ബിസ്‌ക്കറ്റ് പൊട്ടിച്ചിടുക. ശേഷം ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം. ആവശ്യത്തിന് പഞ്ചസാരയും കൂടി ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഐസ് ക്യൂബ്സും തണുത്ത പാലും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.