
കോട്ടയം: കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപെടുന്ന ഒരു ചോക്ലേറ്റ് മഗ് കേക്ക് റെസിപ്പി നോക്കിയാലോ? വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാം.
ചോക്ലേറ്റ് മഗ് കേക്ക് തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈദ – 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
പാല് – 3 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡർ – 1.5 ടേബിള്‍ സ്പൂണ്‍
വാനില എസൻസ് – 1/4 ടീസ്പൂണ്‍
ബേക്കിംഗ് സോഡ – 1/5 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
ചോക്ലേറ്റ് ചിപ്സ് അല്ലെങ്കില്‍ ഗ്രേറ്റഡ് ചോക്ലേറ്റ് – 1 ടേബിള്‍ സ്പൂണ്‍ (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
ഒരു മഗ് എടുത്ത്, മൈദ, പഞ്ചസാര, കോക്കോ പൗഡർ, ബേക്കിംഗ് പൗഡർ , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് പാല്, ഓയില്‍ അല്ലെങ്കില്‍ ബട്ടർ, വാനില എസ്സൻസ് ചേർത്ത് നേർത്ത മിശ്രിതം തയ്യാറാക്കുക. ആവശ്യാനുസരണം ചോക്ലേറ്റ് ചിപ്സ് ചേർക്കാം. മഗ് മൈക്രോവേവിലേക്ക് വയ്ക്കുക. 180°C (3.5 മിനിറ്റ്) വരെ ചൂടാക്കുക.