
കോട്ടയം: കുക്കീസ് കഴിക്കാൻ ഇഷ്ടമാണോ? എങ്കില്‍ ഇനി നല്ല ടേസ്റ്റിയായി ചോക്കോ ബട്ടർ കുക്കീസ് ഇനി വീട്ടില്‍ ഉണ്ടാക്കാം.
റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബട്ടർ – 200 ഗ്രാം
ഐസിങ് ഷുഗർ – 75 ഗ്രാം
മൈദ – 150 ഗ്രാം
കോണ്‍ഫ്ലോർ- 50 ഗ്രാം
കൊക്കോ പൗഡർ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ചോക്ലേറ്റ് ചിപ്സ് – 1 കപ്പ്
വെളിച്ചെണ്ണ – 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അര കപ്പ് ചോക്ലേറ്റ് ചിപ്സ് ഒരു പാത്രത്തില്‍ എടുത്തു അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് മൈക്രോവേവ് ഓവനില്‍ 30 സെക്കന്റ് ചൂടാക്കുക. പിന്നീട് പുറത്തെടുത്തു ഒരു സ്പൂണ്‍ കൊണ്ട് നന്നായി മിക്സ് ചെയ്തു വീണ്ടും ഓവനില്‍ 30 seconds വെക്കുക.. ചോക്ലേറ്റ് ചിപ്സ് നന്നായി മെല്‍റ്റ് ആവുന്ന വരെ ഇതു ആവർത്തിക്കുക. തുടർന്ന് ഒരു വലിയ ബൗളില്‍ തണുപ്പില്ലാത്ത ബട്ടറും ഐസിങ് ഷുഗറും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
മറ്റൊരു പാത്രത്തില്‍ മൈദയും കോണ്‍ഫ്‌ളോറും കൊക്കോ പൗഡറും ഉപ്പും യോജിപ്പിക്കുക. ശേഷം ബീറ്റ് ചെയ്‌ത ബട്ടറിലേക് മിക്സ് ചെയ്തു വച്ച മൈദ കൂട്ട് ഒരു അരിപ്പയിലൂടെ ഇട്ടു കൊടുക്കുക.. മെല്‍റ്റ് ചെയ്തു വച്ച ചോക്ലേറ്റ്ചിപ്സ് കൂടി ചേർത്ത് ചെറിയ സ്പീഡില്‍ ബീറ്റ് ചെയ്യുകയോ മരത്തവികൊണ്ട് യോജിപ്പിക്കുകയോ ചെയ്യുക.ഓവർമിക്സ് ചെയ്യരുത്.
ഓവൻ പ്രീഹീറ്റ് ചെയ്യുക.. ബേക്കിംഗ് ട്രേയില്‍ ബട്ടർപേപ്പർ വിരിക്കുക. തയ്യാറാക്കിയ മാവില്‍ നിന്നും ചെറിയ ഉരുളകള്‍ എടുത്ത് കയ്യില്‍ വച്ചു ചെറുതായി ഷേപ്പ് ചെയ്യുക. ഓരോ കുക്കീസിന്റെയും മേലെയും ചോക്ലേറ്റ്ചിപ്സ് വച്ചു അലങ്കരിക്കുക. പിന്നീട് ഓവനില്‍ 180°c യില്‍ വച്ച് 15-20 മിനുട്സ് ബേക്ക് ചെയ്‌തെടുക്കുക.