
ഈ ഭക്ഷണങ്ങളൊന്നും ചിയക്കൊപ്പം കഴിക്കല്ലേ, അപകടം
പോ ഷക സമൃദ്ധമാണ് ചിയ വിത്തുകള്‍. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്ബന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തില്‍ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ.
പലപ്പോഴും ചിയ വിത്തുകള്‍ ഓട്സിനൊപ്പം ചേർത്താണ് നമ്മള്‍ കഴിക്കാറുള്ളത്. ചില സ്മൂത്തികളിലും ചേർക്കാറുണ്ട്. ഇവയ്ക്കൊപ്പം വിവിധ തരം പഴങ്ങളും വിത്തുകളും നട്സുമെല്ലാം ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ചിയ വിത്തിനൊപ്പം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും അത്തരം ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിട്രസ് പഴങ്ങള്‍ക്കൊപ്പം ചിയ വിത്തുകള്‍ ഉപയോഗിക്കല്ലേ
ചിയ വിത്തുകളില്‍ ഉയർന്ന അളവില്‍ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് വലിയ അളവില്‍ കഴിക്കുമ്ബോഴോ സിട്രസ് പഴങ്ങള്‍ പോലുള്ള അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കുമ്ബോഴോ വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമായേക്കും. അതിനാല്‍ ഓറഞ്ച്, ചെറുനാരങ്ങ, കിവി പോലുള്ള സിട്രസ് പഴങ്ങള്‍ ഒഴിവാക്കാം. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയാണ് പ്രശ്നക്കാരൻ.
സംസ്കരിച്ച ഭക്ഷണങ്ങള്‍ക്കൊപ്പം ചേർക്കുന്നതും പ്രശ്നം തന്നെ
സംസ്കരിച്ച ഭക്ഷണങ്ങളില്‍ ഉയർന്ന അളവില്‍ കലോറിയും പൂരിത കൊഴുപ്പുകളും ഉപ്പും പഞ്ചസാരയുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാനം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമായേക്കും. മാത്രമല്ല രക്തസമ്മർദ്ദം പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഇവ ഉണ്ടാക്കും. ചിയ വിത്തും സംസ്കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും വയറ് വേദന പോലുള്ള ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തേക്കാം.
പാലുത്പന്നങ്ങള്‍ക്കൊപ്പവും വേണ്ട
പാല്‍, ചീസ് തുടങ്ങിയ പാല്‍ ഉത്പന്നങ്ങള്‍ക്കൊപ്പം ചിയ വിത്തുകള്‍ കഴിക്കുന്നത് ലാക്ടോക്സ് ഇൻടോറൻസ് ഉള്ളവർക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുമത്രേ. ഇത് വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍ എല്ലാവർക്കും ഇത് പ്രശ്നമാകാറില്ല.
കഫീൻ അടങ്ങിയ പാനീയങ്ങളും വേണ്ട
പൊതുവ പാല്‍ ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ചിയ വിത്തുകള്‍ ചേർക്കാറുള്ളത്. എന്നാല്‍ ചിലർ കഫീന് അടങ്ങിയ പാനീയങ്ങളില്‍ ഇത് ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇവ ഒട്ടും ആരോഗ്യപ്രദമല്ലെന്ന് മാത്രമല്ല അനാരോഗ്യകരവുമാണ് . കാരണം കഫീൻ നിർജലീകരണം ഉണ്ടാക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ ചിയ വിത്തുകള്‍ കൂടുതല്‍ വെള്ളം ആഗിരണം ചെയ്യുന്നത് ഇവ തടയുമത്രേ. അപ്പോള്‍ ഇനി പ്രത്യേകം ശ്രദ്ധിക്കില്ലേ.
സാധാരണ വെള്ളത്തില്‍ ചിയ കുതിർത്ത് വെച്ച് അതിരാവിലെ ഈ വെള്ളം കുടിക്കുന്നത് ഗുണകരമാണത്രേ. ഇങ്ങനെയൊക്കെ ആണെങ്കിലും എപ്പോഴും വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രം ഡയറ്റ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.