
കോട്ടയം: ചർമത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ചുളിവ്, പാടുകൾ, കരുവാളിപ്പ്, മുഖക്കുരു എന്നിവ. അതുകൊണ്ട് തന്നെ ചർമത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം നൽകേണ്ടതും അത്യാവശ്യമാണ്.
ഇതിനായി നമുക്ക് വീട്ടിൽ തന്നെ ചെറിയൊരു ഫേസ് മാസ്ക് തയാറാക്കാവുന്നതേയുള്ളൂ.
ചിയാ സീഡില്ലേ നമ്മുടെ ചിയ വിത്ത് അതുമാത്രം മതി മുഖം വെട്ടിത്തിളങ്ങാൻ. ഈ ചിയാവിത്തില് ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചർമസംരക്ഷണത്തിനും ചിയ വിത്തുകൾ വളരെയധികം ഗുണം ചെയ്യുന്നതാണ്.
ചർമം തിളങ്ങാനും ചർമത്തിലെ പാടുകളും ചുളിവുകളും തടയാനും ഇവ സഹായിക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്പൂൺ ചിയ വിത്തുകൾ രണ്ട് സ്പൂൺ വെള്ളത്തിൽ കുതിര്ത്തു വയ്ക്കുക. 20 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് പാത ചേർത്ത് മിക്സിയുടെ ജാറിലൊന്ന് അടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റുക. ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ചെയ്യുക. കാണാം നിങ്ങളുടെ ചര്മത്തിന്റെ മാറ്റം.