
മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം; ചിറ്റയം ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സ്വന്തംലേഖകൻ
കോട്ടയം : മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡലത്തിലെ കണ്ടിയൂരില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇദേഹത്തെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് നെഞ്ച് വാഹനത്തിന്റെ കമ്പിയില്‍ ഇടിച്ചതു മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
Third Eye News Live
0