ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ എതിരെ വന്ന രണ്ട് ബൈക്കുകളിലും റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം ; കൂവപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Spread the love

മുണ്ടക്കയം : ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.

കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോൾ ആണ് മരിച്ചത്. ദേശീയപാത 183ൽ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയക്കേയ്ക്ക് വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസ്യ പോളിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി  മരണപ്പെടുകയായിരുന്നു.