വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി ; സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പൊലീസ്

Spread the love

കാസർഗോഡ് : ചിറ്റാരിക്കലിൽ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി. സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു.

video
play-sharp-fill

ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.

ഡോക്ടറെ കണ്ടപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. പിന്നാലെ വിവരം മെഡിക്കൽ കോളേജ് അധികൃതർ ചിറ്റാരിക്കൽ പൊലീസിനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസെത്തി പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്തു. ഇതിനുശേഷമാണ് 17കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തത്.