
കോട്ടയം: തൃപ്പൂണിത്തുറ ആർഎൽവി ഫൈനാർട്സ് വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആർ എൽ വ്യൂസ് ഒരുക്കുന്ന ‘ഡ്രീം സ്കേപ്സ് ‘ ചിത്ര- ശിൽപ്പ പ്രദർശനം ആഗസ്റ്റ് 25 മുതൽ 29 വരെ കോട്ടയത്ത്
ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലെ ഡിസി കിഴക്കേമുറി ഇടത്തിലെ ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ പ്രശസ്തരായ 35 ശില്പ -ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്.
25ന് രാവിലെ 11 മണിക്ക് ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത് ഉദ്ഘാടനം ചെയ്യും.സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡണ്ട് അഡ്വ. പി കെ ഹരികുമാർ, ചിത്രകാരൻ ടി ആർ ഉദയകുമാർ എന്നിവർ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെ എം ഹസന്റെ കാരിക്കേച്ചർ ഷോയും ഉണ്ടായിരിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമായിരിക്കും
എന്ന് പ്രസിഡന്റ് കെ വി ജനാർദ്ദനൻ, സെക്രട്ടറി ടി കെ വിൽസൺ, എക്സിബിഷൻ കമ്മറ്റി കൺവീനർ എം കെ അനിൽ എന്നിവർ അറിയിച്ചു.