
അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; പ്രതി ഒളിവിൽ
സ്വന്തം ലേഖിക
തൃശൂർ :ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. രണ്ടുവർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. തൃശൂർ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ വെട്ടിക്കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടായിരുന്നതായും കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.
ചിത്ര താമസിക്കുന്ന വീട്ടിലെത്തിയ മോഹനനും ചിത്രയും തമ്മിൽ വാക്കേറ്റമുണ്ടായെന്നു സംശിക്കുന്നു.മോഹനന്റെ വെട്ടേറ്റു നിലവിളിച്ച ചിത്രയെ ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് ശേഷം ഒളിവിൽ പോയ മോഹനനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. നിലവിൽ മോഹനനും ചിത്രയും തമ്മിൽ വിവാഹമോചനക്കേസും നടക്കുന്നുണ്ട്.
Third Eye News Live
0
Tags :