ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ച് പൊലീസ്

Spread the love

കൊച്ചി: മലയാറ്റൂർ ചിത്രപ്രിയ കൊലക്കേസിൽ പ്രതി അലനെതിരെ കാലടി പൊലിസ് കുറ്റപത്രം സമർപ്പിച്ചു. പ്രേമനൈരാശ്യത്തെത്തുടർന്നുള്ള പകയും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 200 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

video
play-sharp-fill

ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന ചിത്രപ്രിയയെ (19) കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് മലയാറ്റൂർ നക്ഷത്ര തടാകത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കാണാതായി നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്നുണ്ടായ പ്രകോപനത്താൽ ചെയ്തതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും പൊലിസ് പറയുന്നു. മുൻപ് സുഹൃത്തുക്കളായിരുന്ന അലനും ചിത്രപ്രിയയും പിന്നീട് അകന്നു. എന്നാൽ അലൻ ചിത്രപ്രിയയെ നിരന്തരം പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വിചാരണയ്ക്കായി എറണാകുളം സെഷൻസ് കോടതിയിലേക്ക് കൈമാറി. കുറ്റപത്രത്തിൽ ആകെ 167 സാക്ഷികളാണുള്ളത്. അതേസമയം, കേസിന്റെ ആദ്യഘട്ടത്തിൽ അലനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.