‘ചിത്രപ്രിയയെ കൊന്നത് 20 കിലോ ഭാരമുള്ള കല്ല് തലയിലിട്ട്; പിന്നാലെ അലൻ വേഷം മാറി രക്ഷപ്പെട്ടു’; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Spread the love

കാലടി: മലയാറ്റൂർ സ്വദേശി ചിത്രപ്രിയ (19) കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പൊലീസ്.

video
play-sharp-fill

പ്രതിയായ അലൻ (21) യുവതിയുടെ തലയില്‍ 20 കിലോഗ്രാം ഭാരമുള്ള കല്ലിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൃത്യം നടത്തിയതിനുശേഷം പ്രതി വേഷം മാറി മറ്റൊരു ബൈക്കിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

ഈ ബൈക്ക് എത്തിച്ച അലന്റെ സുഹൃത്തിനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അലൻ നേരത്തെയും ചിത്രപ്രിയയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങള്‍ക്കുമുൻപ് ബംഗളൂരുവില്‍ നിന്നുവന്ന യുവതിയെ കാലടി പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്താൻ ഒരു സംഘം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.