
മകൾ എപ്പോഴും തന്റെ ഹൃദയത്തിൽ ജീവിക്കുകയാണെന്നും മകളെ തനിക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും നന്ദനയുടെ ഓർമ്മചിത്രം മാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തുകൊണ്ട് കെ എസ് ചിത്ര.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്.എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല. 2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണു ഒമ്പത് വയസുകാരിയായ നന്ദന മരപ്പെടുകയായിരുന്നു.
മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനക്കുറിച്ചു മുൻപും ചിത്ര മാധ്യമങ്ങളിൽ നൽകിയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.’എന്റെ പ്രിയപ്പെട്ടവളെ ഒരിക്കൽ നമ്മൾ വീണ്ടും കണ്ടുമുട്ടും!നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന എനിക്ക് അളക്കാനാവുന്നതിലും അപ്പറുമാണ്,ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്നു എനിക്കറിയാം.എനിക്ക് നിന്നെ കാണാനും, കേൾക്കാനും, തോടാനും കഴിയില്ല.പക്ഷെ നീ എന്നും എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും’,

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകളുടെ എല്ലാ ഓർമ ദിനത്തിലും പിറന്നാളിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കുന്നതാണ്.സ്രഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നും ചിത്ര കുട്ടിച്ചേർത്തു.