മകൾ നന്ദനയുടെ ഓർമ്മയിൽ മലയാളത്തിന്റെ വാനമ്പാടി

മകൾ നന്ദനയുടെ ഓർമ്മയിൽ മലയാളത്തിന്റെ വാനമ്പാടി


സ്വന്തം ലേഖകൻ

തിരുവല്ല: എന്നും ചിരിച്ച് കണ്ടിട്ടുള്ള ഗായിക ചിത്രയുടെ മുഖത്ത് വേദന പടർന്ന ദിനങ്ങളാണ് വർഷങ്ങൾക്ക് മുൻപ് മകളുടെ അകാല മരണത്തോടെ നാം കണ്ടത്. എന്നാൽ വേദനയുടെ കയത്തിൽ നിന്നും കയറി വന്ന ആ മനസ്സ് ഇന്നും മകളുടേയും സംഗീതത്തിന്റെയും ലോകത്താണ്. പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാൻസർ സെന്ററിൽ മകൾ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോ തെറാപ്പി വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ചിത്രയെത്തി.

ചടങ്ങിൽ പ്രസംഗിക്കാൻ തുടങ്ങി ചിത്ര വികാരധീനയായി. വാക്കുകൾ കിട്ടാതായപ്പോൾ ‘ഞാൻ പ്രസംഗിക്കുന്നതിലും നല്ലത് പാട്ടുപാടുന്നതാണെന്ന പറഞ്ഞ് ‘ചിത്ര ഗാനം ആലപിച്ചു. പൈതലാം യേശുവേ എന്ന തുടങ്ങുന്ന ഗാനമാണ് ചിത്ര ആലപിച്ചത്. ഈ പാട്ടിന് ശേഷം എല്ലാവർക്കും ക്രിസ്മസ് ആശംസകളും ചിത്ര നേർന്നു. 2011 ഏപ്രിൽ പതിനൊന്നിന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണാണ് നന്ദന മരിച്ചത്. എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം 2002ലാണ് കെ.എസ് ചിത്ര- ഹരിശങ്കർ ദമ്പതികൾക്ക് നന്ദന ജനിച്ചത്. നിർദ്ധന കാൻസർ രോഗികൾക്കായി ഇവിടെ നടപ്പിലാക്കി വരുന്ന സ്നേഹ സ്പർശം പദ്ധതിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ വാർഡ് തുറന്നത്.വാർഡിന്റെ ഉദ്ഘാടനം എംഎ യൂസഫ് അലി നിർവഹിച്ചു.ഇതോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം മുൻ മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group