
തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണ്‍:’കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാർ വിശേഷിപ്പിച്ചിരുന്ന ലക്ഷ്മിക്കുട്ടിയായിരുന്നു രാജാവിന്റെ കാമുകി: സ്ഫോടനാത്മകമായ വെളിപ്പെടുത്തലിൽ കവടിയാർ കൊട്ടാരം പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണ്‍.
മാതൃഭൂമി ബുക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ ‘മാഞ്ഞുപോയ ശംഖുമുദ്ര’ എന്ന പുസ്തകത്തിൻ്റെ 132-ാം പേജിലാണ് അത്യന്തം സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ ഉള്ളത്.
സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാൻ കഴിയാഞ്ഞതില്‍ ചിത്തിര തിരുനാളിന് കടുത്ത മനോവ്യഥ ഉണ്ടായിരുന്നു.
താൻ വിവാഹം കഴിക്കുന്ന സ്ത്രീയുമായി രാജമാതാവ് ഒത്തുപോകാൻ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചത്. ഈ ഘട്ടത്തിലാണ് ‘കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാർ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടില്‍ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചത്. “ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു”, എന്നാണ് ഡോ.ശശിഭൂഷണ്‍ എഴുതിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജാവിൻ്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ഇതാദ്യമായാണ് ഒരു ചരിത്രകാരൻ തുറന്നെഴുതുന്നത്. തിരുവനന്തപുരത്തുകാർ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തയോട് കവടിയാർ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ “ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോള്‍ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം”, എന്ന അത്യന്തം ഗൗരവമായ വെളിപ്പെടുത്തലും പുസ്തകത്തില്‍ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് അതീവ സംഭ്രമജനകമായ തുറന്നെഴുത്ത് ശശിഭൂഷണ്‍ നടത്തുന്നത്.
ക്ഷേത്രത്തിലെ തുറക്കാത്ത ബി-നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. രഹസ്യങ്ങളുടെ കലവറയായി കരുതുന്ന ‘ബി’ തുറക്കണോ എന്ന് ക്ഷേത്ര ഭരണസമിതിക്ക് തീരുമാനിക്കാം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എ-നിലവറയില്‍ ഉള്ളതിനേക്കാള്‍ സ്വത്തുകള്‍ ബി-നിലവറയിലുണ്ട് എന്നാണ് കരുതുന്നത്. ബി-നിലവറയിലെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോള്‍ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം എന്ന വെളിപ്പെടുത്തലോടെ രാജാവിനെ ചരിത്രകാരൻ സംശയത്തിൻ്റെ നിഴലില്‍ നിർത്തുകയാണ്.
ചിത്തിര തിരുനാള്‍ ബാലരാമവർമ്മയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ലണ്ടനിലെ ഒരുസംഘം ക്രൈസ്തവ ഗ്രൂപ്പുകള്‍ 1934-37 കാലത്ത് ശ്രമിച്ചിരുന്നതായും ശശിഭൂഷണ്‍ എഴുതിയിട്ടുണ്ട്. ‘ബഞ്ചമിൻ ബാലരാമവർമ്മ’ എന്നായിരുന്നു ആ പദ്ധതിക്കിട്ട കോഡ് നാമം. തിരുവനന്തപുരത്തെ പ്രമുഖ ക്രിസ്ത്യൻ ഗ്രൂപ്പായ സാല്‍വേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ‘ബഞ്ചമിൻ ബാലരാവർമ്മ’ പദ്ധതി ആവിഷ്കരിച്ചത്. ഈ നീക്കം പൊളിച്ചത് അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരാണ്.
“മതം മാറിക്കഴിഞ്ഞാലും നാണയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ബി ആർ വി മുദ്രകള്‍ നിലനിർത്താൻ വേണ്ടിയായിരുന്നു ചിത്തിര തിരുനാളിന് സാല്‍വേഷൻ ആർമി, ബഞ്ചമിൻ ബാലരാമവർമ്മ എന്ന സാങ്കല്പിക നാമം നിർദേശിച്ചത്’ എന്നാണ് ഡോ ശശി ഭൂഷണ്‍ ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചരിത്രപരമായ വെളിപ്പെടുത്തലുകള്‍ വൻ വിവാദം സൃഷ്ടിക്കാനിടയുണ്ട്.
പുസ്തകത്തിലെ തുറന്ന് പറച്ചിലുകളോട് ചിത്തിര തിരുനാളിൻ്റെ അനന്തരവകാശികള്‍ എങ്ങനെ പ്രതികരിക്കും എന്നാണ് വായനക്കാരെല്ലാം ഉറ്റുനോക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ‘മാഞ്ഞുപോയ ശംഖുമുദ്ര’ മാതൃഭൂമി ബുക്സ് പുറത്തിറക്കിയത്. ചരിത്ര പണ്ഡിതനും
അധ്യാപകനുമായ ഡോ.ശശിഭൂഷണ്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പ്രശസ്ത നിരുപകനായിരുന്ന പ്രൊഫസർ എസ് ഗുപ്തൻ നായരുടെ മകനാണ്..
Shared Via Malayalam Editor : http://bit.ly/mtmandroid