
സ്വന്തം ലേഖകൻ
മൂന്നാർ: സാനിറ്റൈസർ നിർമ്മാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടമായി. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മൂന്നാറിലെ ചിത്തിരപ്പുരത്താണ് സംഭവം. സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കഴിച്ചതാണ് അപകടത്തിനിടയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്തിരപുരത്ത് ഹോംസ്റ്റേ നടത്തുന്ന തങ്കപ്പൻ, സഹായി ജോബി, ചാലക്കുടി സ്വദേശിയായ സുഹൃത്ത് മനോജ് എന്നിവരാണ് ആൽക്കഹോൾ കഴിച്ചത്. ആൽക്കഹോൾ കഴിച്ച മനോജിന്റെ കാഴ്ച ഭാഗികമായി നഷ്ടമായി. തങ്കപ്പനും ജോബിയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം സുഹൃത്ത് തങ്കപ്പനെ കാണാൻ വപ്പോൾ മനോജ് മദ്യം കൊണ്ടുവന്നിരുന്നു. ഇത് തീർപ്പോൾ മനോജിന്റെ കൈവശമുണ്ടായിരുന്ന സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ മൂവരും കുടിക്കുകയായിരുന്നു.
ഇതിന്റെ ചവർപ്പ് ഒഴിവാക്കാൻ തേൻ ചേർത്താണ് കുടിച്ചത്. മദ്യാപനത്തിന് ശേഷം അസ്വസ്ഥത തോന്നിയ മനോജ് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയും തേടി.