play-sharp-fill
പുതുവർഷത്തിൽ ഇന്ത്യൻ വിപണിയെ കീഴടക്കാൻ ചൈനീസ് സാവള :   2020 ജനുവരി 31നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം

പുതുവർഷത്തിൽ ഇന്ത്യൻ വിപണിയെ കീഴടക്കാൻ ചൈനീസ് സാവള : 2020 ജനുവരി 31നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ഡൽഹി: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയെ കീഴടക്കാൻ ചൈനീസ് വർണ ബൾബുകളും കളിപ്പാട്ടങ്ങൾക്കും പകരം ഇത്തവണ ചൈനയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത് ടൺ കണക്കിന് സവാളയാണ്. മൂന്ന് മാസത്തിലേറെയായി കുതിച്ചുയരുന്ന സവാള വിലയ്ക്ക് കടിഞ്ഞാണിടാനായി വൻ തോതിൽ സവാള ഇറക്കുമതി ചെയ്യാൻ ആണ് സർക്കാരിന്റെ നീക്കം.


 

ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയാണ് സവാളയുടെ ഇപ്പോഴത്തെ വില. 11,000 മെട്രിക് ടൺ ഉള്ളി ഇറക്കുമതി ചെയ്യുന്നതിനായി പബ്ലിക് ട്രേഡിംഗ് ഏജൻസിയായ മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിംഗ് കോർപ്പറേഷൻ (എംഎംടിസി) ആഗോള ടെണ്ടർ പുറപ്പെടുവിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. 4,000 മെട്രിക് ടൺ ചൈനയ്ക്കും 7,000 മെട്രിക് ടൺ തുർക്കിക്കുമാണ് ടെൻഡർ നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി 31നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ ഉള്ളിയുടെ വില കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയെത്തും. നേരത്തെ നെതർലാൻഡ്‌സ്, ഈജിപ്ത്, ഇറാൻ, തുർക്കി, റഷ്യ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. വില കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിൽ ഉയർന്നതോടെയാണ് ലോഹങ്ങളുടെയും ധാതുക്കളുടെയും ഇറക്കുമതിയും കയറ്റുമതിയും പ്രധാനമായും കൈകാര്യം ചെയ്യുന്ന എംഎംടിസി മറ്റു രാജ്യങ്ങളിൽ നിന്നും സവാള വാങ്ങാൻ തയ്യാറായത്.

 

ഇന്ത്യയുടെ പ്രതിസന്ധി കുറയ്ക്കാനായി ഉള്ളി കയറ്റുമതി ചെയ്യാൻ സന്നദ്ധമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഡിസംബർ 1ന് പ്രസിദ്ധീകരിച്ച ഗ്ലോബൽ ടൈംസിൽ പറഞ്ഞിരുന്നു. അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ഓരോ വർഷവും 20,507 ആയിരം ടൺ ആണ് അവരുടെ ഉല്പാദനം. തൊട്ടുപിന്നാലെ 15,118 ആയിരം ടൺ ഉത്പാദനവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. സവാള കയറ്റുമതി സെപ്റ്റംബറിൽ ഇന്ത്യ നിരോധിച്ചതോടെ നേപ്പാളിലേക്കുള്ള വിതരണവും ഇപ്പോൾ ചൈനയാണ് നടത്തുന്നത്. നിലവിൽ ചൈനീസ് ഉള്ളിയുടെ വിലയിലും വർധനവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. നവംബർ പകുതിയോടെ നേപ്പാളിൽ ചൈനീസ് ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപയായിരുന്നു. ഇത് ഇപ്പോൾ കിലോയ്ക്ക് 160 രൂപയിലെത്തിയിട്ടുണ്ട്.

 

സവാള കൃഷി ചെയ്യുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ പെയ്ത അധിക മഴയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം അധികൃതർ കുറ്റപ്പെടുത്തുന്നു. പ്രതിസന്ധി നേരിടാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.2 ലക്ഷം മെട്രിക് ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ നവംബറിൽ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച ഓർഡർ ചെയ്ത 11,000 മെട്രിക് ടൺ ഉൾപ്പെടെ 40,000 മെട്രിക് ടൺ സംഭരിക്കാനുള്ള ടെൻഡറുകൾ എംഎംടിസിക്ക് ലഭിച്ചു. ഇതിൽ 290 മെട്രിക് ടൺ ഉള്ളി മാത്രമാണ് ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയത്.