ജൂലൈ 8 – ന് ചിരിവന്നാലും ചിരിക്കരുത്: ചിരിച്ചാൽ ശിക്ഷിക്കപ്പെടും: ഇന്റർനെറ്റ് ഉപയോഗിച്ചാലും കുഴപ്പമാ: അന്താരാഷ്ട്രാ കോൾ വിളിച്ചാൽ സംസാരിക്കാൻ തല കാണില്ല: ഭയാനകമായ നിയമം നിലനിൽക്കുന്ന രാജ്യം ഇതാണ്.

Spread the love

ഡൽഹി: ലോകത്തിലെ ഏറ്റവും അടച്ചിട്ട രാജ്യമായാണ് ഉത്തര കൊറിയ കണക്കാക്കപ്പെടുന്നത്. ഇവിടെയുള്ള ഭയാനകവും വ്യത്യസ്തവുമായ ചില നിയമങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയിക്കാനില്ല.
ഭരണകൂടം പൗരന്മാരില്‍ നിന്ന് മൗലികാവകാശങ്ങള്‍ എടുത്തുകളയുകയും വിചിത്രമായ ഏകാധിപത്യ നിയമങ്ങള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. ഇങ്ങനെ ഇവിടെ നിലവിലുള്ള നിങ്ങള്‍ക്ക് അറിയാത്ത ചില വിചിത്രമായ നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം :

ജൂലൈ 8ന് ഉത്തരകൊറിയന്‍ പ്രസിഡന്റായിരുന്ന കിം സുങ്ങിന്റെ മരണത്തിന്റെ ഓര്‍മദിവസമാണ്. അന്ന് നിങ്ങള്‍ ഏത് തരം ആഘോഷത്തില്‍ പങ്കെടുത്താലും ചിരിക്കാന്‍ പാടില്ലെന്നാണ് നിയമം. ചിരിച്ചാല്‍ കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും.

അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇവിടെ നിരോധിച്ചിട്ടുണ്ട്. ഇതൊരു കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ലംഘിച്ചാല്‍ മരണശിക്ഷ വരെ ലഭിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഉദ്യോഗരംഗത്ത് ഇരിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിന് കര്‍ശനവിലക്കുണ്ട്.ഉപയോഗിച്ചാലും അത് ഗവര്‍മെന്റിന്റെ നിരീക്ഷണത്തിന്റെ കീഴിലായിരിക്കും.

സ്വന്തം കരിയര്‍ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല. ഗവര്‍മെന്റാണ് കരിയറിലേക്ക് ഓരോരുത്തരെയും തിരഞ്ഞെടുക്കുന്നത്. അത് രാജ്യത്തിന്റെ ആവശ്യം അനുസരിച്ചായിരിക്കും.

കിംജോങ് ഉന്നിനെയാണ് എല്ലാവരും മാതൃകയാക്കേണ്ടത്. അദ്ദേഹത്തെയോ ഗവര്‍മെന്റിനെയോ അധിക്ഷേപിക്കുന്നത് മരണശിക്ഷ വിളിച്ചുവരുത്തുന്ന കുറ്റമാണ്.

കിംജോങ് ഉന്നിന്റെ പ്രസംഗത്തിനിടെ ഉറങ്ങുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ടൂറിസ്റ്റുകള്‍ക്ക് കര്‍ശനമായ നിയമം ബാധകമാണ് ഗൈഡുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടുള്ളൂ, നിയമങ്ങള്‍ കത്യമായി അനുസരിക്കണം.

മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് പ്രത്യേക അനുവാദം പൗരന്മാര്‍ വാങ്ങേണ്ടതുണ്ട്.