മദ്യലഹരിയില്‍ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; പ്രതി കസ്റ്റഡിയില്‍

Spread the love

തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ പെരുങ്ങുഴിസ്വദേശി സജീവിനെ കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് ഇന്നലെയാണ് യുവാവിനെ ചിറയിൻകീഴ് വലിയകട ജംഗ്ഷനില്‍ വച്ച്‌ പൊലീസ് പിടികൂടിയത്.

 

പിന്നീട് വെെദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടർ പരിശോധിക്കുന്നതിനിടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ തകർത്ത പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് സജീവിനെ ബലം പ്രയോഗിച്ച്‌ കീഴ്പ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group