മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന ഭാര്യാമാതാവിന്റെ ആഗ്രഹം നിറവേറ്റി ചിരഞ്ജീവി; പ്രശംസിച്ച്‌ ആരാധകർ

Spread the love

തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ ഭാര്യ അല്ലു കനകരത്നം രണ്ടുദിവസം മുൻപ് ആന്തരിച്ചിരുന്നു. നടന്മാരായ അല്ലു അർജുന്റെയും രാംചരണ്‍ തേജയുടേയും മുത്തശ്ശിയാണ് കനകരത്നം.94 വയസ്സുകാരിയായിരുന്ന കനകരത്നം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 1:45-നാണ് മരണമടഞ്ഞത്. മരണശേഷം തന്റെ കണ്ണുകള്‍ ദാനംചെയ്യണമെന്നുള്ള കനകര്തനത്തിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് അവരുടെ മകളുടെ ഭർത്താവും നടനുമായ ചിരഞ്ജീവി. അല്ലു കനകരത്നത്തിന്റെ മരണശേഷം ഒരു ചടങ്ങില്‍ സംസാരിക്കവേ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

video
play-sharp-fill

 

“മുൻപ് ഞാനും എന്റെ അമ്മയും ഭാര്യാമാതാവും തമ്മില്‍ ഒരു സംഭാഷണം നടന്നിരുന്നു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാൻ തയ്യാറാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ ഉടൻ തന്നെ സമ്മതം അറിയിച്ചു. ആ പഴയ സംഭാഷണം ഓർത്ത ഞാൻ എന്റെ ബ്ലഡ് ബാങ്കില്‍ വിളിച്ച്‌ ഭാര്യാമാതാവിന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാൻ ആവശ്യപ്പെട്ടു. ആ നടപടിക്രമങ്ങള്‍ പൂർത്തിയായി.” നടൻ കൂട്ടിച്ചേർത്തു.

നിരവധിപേരാണ് ചിരഞ്ജീവിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. കനകരത്നത്തിന്റെ മകൻ അല്ലു അരവിന്ദിന്റെ മക്കളാണ് നടന്മാരായ അല്ലു അർജുനും അല്ലു സിരീഷും. അല്ലു അരവിന്ദിന്റെ സഹോദരിയാണ് ചിരഞ്ജീവിയുടെ ഭാര്യയും നടൻ രാംചരണ്‍ തേജയുടെ അമ്മയുമായ സുരേഖ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group